Sports
മിലാന്: ഇറ്റാലിയന് ഫുട്ബോളില് 2025-26 സീസണില് ഇരട്ടക്കിരീടം സ്വന്തമാക്കി ഇന്റര് മിലാന്.
സീരി എ സ്വന്തമാക്കിയ ഇന്റര് മിലാന്, കോപ്പ ഇറ്റാലിയ കിരീടവും കരസ്ഥമാക്കി.
ഫൈനലില് 2-0ന് ലാസിയൊയെ കീഴടക്കി കോപ്പ ഇറ്റാലിയ കിരീടത്തില് ഇന്റര് മിലാന് എത്തി.
2010നുശേഷം ആദ്യമായാണ് ഇന്റര് മിലാൻ ആഭ്യന്തര ഡബിള് നേടുന്നത്.
Sports
മിലാന്: ഇറ്റാലിയന് സീരി എ ഫുട്ബോള് 2025-26 സീസണ് കിരീടം ഇന്റര് മിലാന് തൂക്കി. സീസണില് മൂന്നു മത്സരം ബാക്കിനില്ക്കേയാണ് ഇന്റര് മിലാന് ചാമ്പ്യന്പട്ടത്തില് മുത്തമിട്ടത്.
35-ാം റൗണ്ട് പോരാട്ടത്തില് ഇന്റര് മിലാന് ഹോം ഗ്രൗണ്ടില്വച്ച് 2-0ന് പാര്മയെ തോല്പ്പിച്ചു. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില് മാര്കസ് ടുറാം (45+1) ഇന്ററിനായി ലീഡ് നേടി. ഹെന്റിഖ് മിഖിതാര്യന്റെ (80) വകയായിരുന്നു ചാമ്പ്യന്മാരുടെ രണ്ടാം ഗോള്.
35 മത്സരങ്ങളില്നിന്ന് ഇന്ററിന് 82 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്ക് 70 പോയിന്റേയുള്ളൂ. എസി മിലാന് (67), യുവന്റസ് (65) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്.
ഇന്റര് മിലാന്റെ 21-ാം സീരി എ കിരീടനേട്ടമാണ്. സീരി എ ഏറ്റവും കൂടുതല് നേടിയതില് യുവന്റസിനു (36) പിന്നില് രണ്ടാം സ്ഥാനത്താണ് ഇന്റര് മിലാന്.
Sports
മിലാന്: കോപ്പ ഇറ്റാലിയ ഫുട്ബോളില് ഇന്റര് മിലാന് ഫൈനലില്. സെമിയില് 3-2ന് കൊമൊയെ കീഴടക്കിയാണ് ഇന്റര് മിലാന് ഫൈനലില് ഇടംപിടിച്ചത്. ഗോള്രഹിതമായ ആദ്യപാദത്തിനുശേഷം, രണ്ടാം പാദത്തിലായിരുന്നു ഇന്ററിന്റെ ജയം. രണ്ടാംപാദ സെമിയില് രണ്ടു ഗോളിനു പിന്നില്നിന്നശേഷമാണ് ഇന്റര് മിലാന്റെ തിരിച്ചുവരവ് ജയം.
മാര്ട്ടിന് ബറ്റുറിന (32), ലൂക്കാസ് ഡകുന്ഹ (48) എന്നിവരിലൂടെ കൊമൊ 2-0ന്റെ ലീഡ് നേടി. എന്നാല്, ഹകന് ചാല്ഹാനോഗ്ലുവിന്റെ (69, 86) ഇരട്ടഗോളിലൂടെ ഇന്റര് മത്സരത്തിലേക്കു തിരിച്ചെത്തി. 89-ാം മിനിറ്റില് പീറ്റര് സുസിക് ജയം കുറിച്ച മൂന്നാം ഗോള് നേടി. ഇറ്റാലിയന് സീരി എയില് കിരീടത്തിലേക്ക് കുതിക്കുന്ന ഇന്റര് മിലാന്, സീസണ് ഡബിളിന്റെ വക്കിലാണ്.
Sports
മിലാന്: ഇറ്റാലിയന് സീരി എ ഫുട്ബോള് കിരീടത്തിലേക്ക് അടുത്ത് ഇന്റര് മിലാന്. സ്വന്തം തട്ടകമായ സാന് സിറൊയില് അരങ്ങേറിയ മത്സരത്തില് ഇന്റര് മിലാന് 3-0ന് കാല്യെറിയെ തകര്ത്തു.
മാര്ക്കസ് തുറാം (52), നിക്കോളോ ബരെല്ല (56), പിയോറ്റര് സീലിന്സ്കി (90+2) എന്നിവരാണ് ഇന്റര് മിലാന്റെ സ്കോറര്മാര്. 33 മത്സരങ്ങളില്നിന്ന് 78 പോയിന്റാണ് ഇന്റര് മിലാന്. നാപ്പോളിയാണ് (66) രണ്ടാം സ്ഥാനത്ത്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഇന്റർ മിലാന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ഇന്റർ മിലാന് വേണ്ടി മാർകസ് തുറാം, നിക്കോളോ ബരെല്ല, പിയോടിർ സൈലിൻസ്കി എന്നിവരാണ് ഗോളുകൾ നേടിയത്. തുറാം 52-ാം മിനിറ്റിലും ബരെല്ല 56-ാം മിനിറ്റിലും സൈലിൻസ്കി 90+2-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർ മിലാന് 78 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഇന്റർ മിലാന് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കോമോയെ തോൽപ്പിച്ചു.
ഇന്റർ മിലാന് വേണ്ടി മാർക്കസ് തുറാമും ഡെൻസൽ ഡംഫ്രൈസും ആണ് ഗോളുകൾ നേടിയത്. കോമോയ്ക്ക് വേണ്ടി അലക്സ് വെയ്ലും നിക്കോ പാസും ലുകാസ് ഡി കുൻഹയും ആണ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർ മിലാന് 75 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാമതാണ് ഇന്റർ മിലാൻ.
Sports
മിലാന്: ഇറ്റാലിയന് സീരി എ ഫുട്ബോളില് ഇന്റര് മിലാന്റെ ആധിപത്യം. ഹോം മത്സരത്തില് ഇന്റര് മിലാന് 5-2ന് എഎസ് റോമയെ കീഴടക്കി.
ഇന്ററിനായി ലൗതാരൊ മാര്ട്ടിനെസ് (1, 52) ഇരട്ടഗോള് സ്വന്തമാക്കി. ഹകാന് ചാല്ഹാനോഗ്ലു (45+2), മാര്ക്കസ് തുറാം (55), നിക്കോളോ ബരെല്ല (63) എന്നിവരാണ് ഇന്ററിന്റെ മറ്റുഗോള് നേട്ടക്കാര്.
72 പോയിന്റുമായി ഇന്റര് മിലാന് ഒന്നാം സ്ഥാനത്ത് തുടരുന്നു. 63 പോയിന്റുമായി എസി മിലാനാണ് രണ്ടാമത്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എഎസ് റോമയെ തകർത്ത് ഇന്റർ മിലാൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയിച്ചത്.
ഇന്റർ മിലാന് വേണ്ടി ലൗതാരോ മാർട്ടിനെസ് രണ്ട് ഗോളുകളും ഹകാൻ കാൽഹാനോഗ്ലുയും മാർകസ് തുറാമും നിക്കോളോ ബരെല്ലയും ഓരോ ഗോൾ വീതം നേടി. റോമയ്ക്ക് വേണ്ടി ഗിയാൻലുക മാൻസിനിയും ലോറെൻസോ പെല്ലെഗ്രിനിയും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
മത്സരത്തിൽ വിജയിച്ചതോടെ ഇന്റർ മിലാന് 72 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.
Sports
മിലാന്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില് ഒന്നിലൂടെ നോര്വീജിയന് ക്ലബ്ബായ ബോഡോ ഗ്ലിംന്റ് 2025-26 സീസണ് പ്രീക്വാര്ട്ടറില്.
നിലവിലെ ഫൈനലിസ്റ്റുകളും ഇറ്റാലിയന് കരുത്തരുമായ ഇന്റര് മിലാനെ രണ്ടാം പാദ പ്ലേ ഓഫിലും (2-1) കീഴടക്കിയാണ് ബോഡോ ചാമ്പ്യന്സ് ലീഗ് പ്രീക്വാര്ട്ടറില് ഇടംപിടിച്ചത്. ഹോം ഗ്രൗണ്ടില് നടന്ന ആദ്യപാദത്തില് ബോഡോ ഗ്ലിംന്റ് 3-1ന്റെ ജയം നേടിയിരുന്നു. ഇതോടെ പ്ലേ ഓഫിന്റെ ഇരുപാദങ്ങളിലുമായി 5-2ന്റെ ആധികാരിക ജയത്തോടെ നോര്വീജിയന് ക്ലബ് പ്രീക്വാര്ട്ടര് ബുക്ക് ചെയ്തു.
ചരിത്ര പ്രീക്വാര്ട്ടര്
ചരിത്രത്തില് ആദ്യമായാണ് ബോഡോ ഗ്ലിംന്റ് ചാമ്പ്യന്സ് ലീഗ് പ്രീക്വാര്ട്ടറില് പ്രവേശിക്കുന്നത്. ഇന്റര് മിലാന്റെ ഹോം ഗ്രൗണ്ടായ സാന് സിറോയില് നടന്ന രണ്ടാം പാദ പ്ലേ ഓഫിന്റെ ആദ്യപകുതിയില് ഗോള് പിറന്നില്ല.
ഇന്റര് ആരാധകരുടെ ശബ്ദം നിലപ്പിച്ച് ജെന്സ് പീറ്റര് ഹൗജും (58), ഹാക്കോണ് എവ്ജെനും (72) ബോഡോ ഗ്ലിംന്റിന് 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്, 76-ാം മിനിറ്റില് അലസാന്ഡ്രോ ബാസ്റ്റോണിയിലൂടെ ഇന്റര് മിലാന് ഒരു ഗോള് മടക്കി ആശ്വാസം കണ്ടെത്തി.
Sports
മിലാന്: ഇറ്റാലിയന് സീരി എ ഫുട്ബോളില് ജയത്തോടെ ഇന്റര് മിലാന് ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത്. ഹോം മത്സരത്തില് ഇന്റര് മിലാന് 3-1ന് ബൊലോഞ്ഞയെ കീഴടക്കി. മറ്റൊരു മത്സരത്തില് നാപ്പോളി 2-0ന് ലാസിയോയെ തോല്പ്പിച്ചു.
Sports
മിലാന്: മുഹമ്മദ് സലയെ ഒഴിവാക്കി മിലാനില് എത്തിയ അര്നെ സ്ലോട്ടിന്റെ ലിവര്പൂള് എഫ്സിക്കു യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളില് എവേ ജയം.
നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര് മിലാനെ 88-ാം മിനിറ്റിലെ പെനാല്റ്റിഗോളിലൂടെ ലിവര്പൂള് 1-0നു കീഴടക്കി. ലിവര്പൂളിനായി സ്ഥിരം പെനാല്റ്റി എടുക്കുന്ന സലയുടെ അഭാവത്തില് ഡൊമിനിക് സോബോസ്ലായ് ആയിരുന്നു കിക്കെടുത്തതും ഗോള് നേടിയതും.
സല പരസ്യമായി വിമര്ശിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കി സ്ലോട്ട് ലിവര്പൂളിലെ ഇറക്കിയത്. 2025-26 ചാമ്പ്യന്സ് ലീഗില് ലിവര്പൂളിന്റെ നാലാം ജയമാണ്. 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവര്പൂള്. ഇത്രയും പോയിന്റുള്ള ഇന്റര് അഞ്ചാം സ്ഥാനത്തുണ്ട്.
കൗണ്ടെ ഹെഡറില് ബാഴ്സ
രണ്ടാം പകുതിയില് രണ്ട് ഹെഡര് ഗോള്നേടിയ ജൂള്സ് കൗണ്ടെയുടെ മികവില് എഫ്സി ബാഴ്സലോണ 2-1ന് ഐന്ട്രാക്റ്റ് ഫ്രാങ്ക്ഫര്ട്ടിനെ തോല്പ്പിച്ചു. 21-ാം മിനിറ്റിലെ ഗോളില് ജര്മന് ക്ലബ് 1-0ന്റെ ലീഡുമായാണ് ആദ്യപകുതി അവസാനിപ്പിച്ചത്. എന്നാല്, 50, 53 മിനിറ്റുകളില് കൗണ്ടെ വലകുലുക്കിയതോടെ ബാഴ്സയ്ക്കു തിരിച്ചുവരവ് ജയം.
കാളിന്റെ ബയേണ്, ചെല്സി വീണു
കൗമാരക്കാരന് ലെനാര്ട്ട് കാള് ഗോള് നേടി റിക്കാര്ഡ് ബുക്കില് ഇടംപിടിച്ച മത്സരത്തില് ജര്മന് ക്ലബ് ബയേണ് മ്യൂണിക് 3-1ന് പോര്ച്ചുഗലില്നിന്നുള്ള സ്പോര്ട്ടിംഗ് സിപിയെ തോല്പ്പിച്ചു. 69-ാം മിനിറ്റിലായിരുന്നു കാളിന്റെ ഗോള്.
ചാമ്പ്യന്സ് ലീഗ് ചരിത്രത്തില് തുടര്ച്ചയായുള്ള മൂന്നു മത്സരങ്ങളില് ഗോള് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാര്ഡ് 17 വര്ഷവും 291 ദിനവുമുള്ള കാള് നേടി.
ഇംഗ്ലീഷ് ക്ലബ് ചെല്സിക്ക് എവേ പോരാട്ടത്തില് തോല്വി. ഇറ്റാലിയന് ക്ലബ്ബായ അറ്റ്ലാന്ത 2-1ന് ചെല്സിയെ വീഴ്ത്തി. അതേസമയം, ടോട്ടന്ഹാം ഹോട്ട്സ്പുര് 3-0ന് സ്ലാവിയ പ്രാഗിനെയും അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് പിഎസ് വി ഐന്തോവനെയും തോല്പ്പിച്ചു.
Sports
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ഫിലഡൽഫിയ (യുഎസ്എ): അർജന്റീനയിൽ നിന്നുള്ള റിവർപ്ലേറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ഇന്റർ മിലാൻ ഗ്രൂപ്പ് ഇ ചാന്പ്യൻമാരായി ഫിഫ ക്ലബ് ലോകകപ്പ് 2025 പ്രീക്വാർട്ടറിൽ കടന്നു. മത്സരത്തിൽ അവസാന 18 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടിയാണ് ഇന്റർ മിലാൻ റിവർ പ്ലേറ്റിനെ 2-0ന് പരാജയപ്പെടുത്തിയത്. ഫ്രാൻസെസ്കോ പിയോ എസ്പൊസിറ്റോ (72ാം മിനിറ്റ്), അലെസാന്ദ്രോ ബസ്തോനി (90+3) എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. തോൽവിയോടെ റിവർപ്ലേറ്റ് പുറത്തായി.
ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട പുറത്തായതോടെ റിവർ പത്ത് പേരായി ചുരുങ്ങിയത് തിരിച്ചടിയായി. അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന റിവർപ്ലേറ്റ് വല ഇതോടെ ഇന്റർമിയാമി കുലുക്കി.
മറ്റൊരു മത്സരത്തിൽ റോസ് ബൗളിൽ ഉറാവ റെഡ് ഡയമണ്ട്സിനെ 4-0ന് തകർത്ത് മോണ്ടെറി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആദ്യ പകുതിയിലെ എട്ട് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടിയ മോണ്ടെറി ആകെ നാലു ഗോളുകൾ നേടിയാണ് തകർപ്പൻ ജയം കുറിച്ചത്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉൽസാൻ എച്ച്ഡിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട് ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. 36-ാം മിനിറ്റിൽ ജോബ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ ഡാനിയേൽ സ്വെൻസനാണ് ഡോർട്മുണ്ടിന്റെ നിർണായക ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഡോർട്മുണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മാമെലോഡി സണ്ഡൗണ്സുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ഈ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു.
ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത് മെക്സിക്കൻ ക്ലബ്ബായ മോണ്ടെറി രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് മുന്നേറി.